• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

പിലിക്കോട് ഉത്തര മേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ സ്വാതന്ത്രദിനം ആചരിക്കുകയും കോവിഡ് നിര്മാജ്ജന സേനാംഗങ്ങളെ ആദരിക്കുകയും ചെയ്തു

കാര്‍ഷിക സര്‍വ്വകലാശാലയുടെ പിലിക്കോട് ഉത്തര മേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം  74-ാമത് സ്വാതന്ത്രദിനം ആചരിച്ചു. 2020 ആഗസ്റ്റ്‌ 15നു നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ വെച്ച് കോവിഡ് 19 നിര്‍വ്യാപന  പ്രവര്‍ത്തികളില്‍   അഹോരാത്രം പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഒലാട്ട് പി.എച്ച്.സിയിലെ ആരോഗ്യ പ്രവര്‍ത്തകരേയും ചന്തേര പോലീസ് സ്റ്റേഷന്‍ സേനാംഗങ്ങളേയും ആദരിച്ചു.

പി.എച്ച്.സിയെ പ്രതിനിധീകരിച്ച് ശ്രീ. സുരേശന്‍ സി. വി., ശ്രീ. ജഗദീഷ് വി., ശ്രീമതി. നിഷാകുമാരി എല്‍., ശ്രീ.വിനോദ്. ടി., എന്നിവരും ചന്തേര പോലീസ് സ്റ്റേഷനെ പ്രതിനിധീകരിച്ച് ശ്രീ. പ്രദീപ്‌ കെ.വി., ശ്രീ. സുരേശന്‍ എ., എന്നിവരും ഉപഹാരം ഏറ്റുവാങ്ങി.

ഈ ആദരം കോവിഡ് 19 നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ക്ക് ലഭിക്കുന്ന ആദ്യത്തേതാണെന്ന് മറുപടിയില്‍ അവര്‍ അനുസ്മരിച്ചു.

ചടങ്ങില്‍ സ്വാതന്ത്രദിന പ്രഭാഷണവും ഉപഹാര സമര്‍പ്പണവും കേന്ദ്രം മേധാവി പ്രൊഫ.ഡോ. വനജ ടി., നിര്‍വഹിച്ചു. ഫാം സൂപ്രണ്ട് ശ്രീ. പി. പി. മുരളീധരന്‍ ആശംസയും ഡോ. മീര മഞ്ജുഷ അസിസ്റ്റന്റ്റ് പ്രൊഫസര്‍, നന്ദിയും പ്രകാശിപ്പിച്ചു.

കോവിഡ് നിര്മാജ്ജന സേനാംഗങ്ങളെ ആദരിക്കുന്നു
Institution: 
Regional Agricultural Research Station, Pilicode

Translations

English Arabic French German Hindi Italian Russian Spanish

Address

Regional Agricultural Research Station, Pilicode
Kerala Agricultural University
Pilicode Post
Pilicode
Kasaragod Kerala 671310
:+91-467-2260632
:+91-467-2260450