• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

‘ഞങ്ങളും കൃഷിയിലേക്ക് – കൃഷിവണ്ടി’ സമാപന പരിപാടി

Thu, 12/05/2022 - 2:41pm -- RARS Pilicode

ഉത്തര മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, പിലിക്കോട് ‘ഞങ്ങളും കൃഷിയിലേക്ക് – കൃഷിവണ്ടി’ സമാപന പരിപാടി

 

കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുന്നതിനും കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിൽ എത്തിക്കുന്നതിനുമുള്ള “ഞങ്ങളും കൃഷിയിലേക്ക്” എന്ന ബൃഹത്തായ തുടർ പദ്ധതിയിൻ കീഴിൽ കാർഷിക സർവ്വകലാശാലയുടെ പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, കേന്ദ്രത്തിനകത്തും പുറത്തുമായി വിവിധ നൂതന പരിപാടികൾ ആസൂത്രണം ചെയ്ത് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ഇതിൽ ഗവേഷണ കേന്ദ്രത്തിന് പുറത്ത് ആസൂത്രണം ചെയ്ത പ്രധാന പരിപാടികളിൽ ഒന്നാണ് ‘കൃഷിവണ്ടി’. കഴിഞ്ഞ കോവിഡ് കാലത്തിൽ ആരംഭിച്ച കേന്ദ്രത്തിന്റെ മാതൃക പ്രവർത്തനം കർഷകരിലുണ്ടാക്കിയ പ്രതികരണമാണ് ഈ വർഷവും കാസറഗോഡ് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളും സഞ്ചരിച്ചുകൊണ്ട് ഈ പദ്ധതി തുടരാൻ തീരുമാനിച്ചത്. കാസറഗോഡ് ജില്ലയിലെ 41 പഞ്ചായത്തുകളിലേക്കുമുള്ള കൃഷിവണ്ടി പ്രയാണം 25.04.2022 തീയതിയിൽ ബഹു.തൃക്കരിപ്പൂർ മണ്ഡലം എം.ൽ.എ ശ്രീ.രാജഗോപാലൻ ഫ്ലാഗ് ഓഫ് ചെയ്യുകയും പിലിക്കോട് പഞ്ചായത്തിൽ നിന്നും ആരംഭിച്ച് 14 ദിവസങ്ങൾ പിന്നിട്ട് മെയ് 11 ന് കിനാനൂർ കരിന്തളം പഞ്ചായത്തിൽ സമാപിക്കുകയും ചെയ്‌തു.

കൃഷിവണ്ടി വഴി വിവിധ തരം പച്ചക്കറി വിത്തുകളും, നെൽ വിത്തുകളും, ജൈവ ഉത്പാദന ഉപാധികളും, തൈകളും ഏകദേശം ആയിരത്തിലധികം കർഷകർക്ക് വിതരണം ചെയ്തു . കർഷകർ, കാസറഗോഡ് ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ആർ.എ.ആർ.എസ് ലേക്ക് എത്തി വിത്തും നടീൽ വസ്തുക്കളും കൈപ്പറ്റുന്നതിൽ നിന്നും വ്യത്യസ്ഥമായി കൃഷിയുടെ കൃത്യ സമയത്ത് തന്നെ കർഷകർക്ക് അവരവരുടെ പഞ്ചായത്തിൽ എത്തിച്ചുകൊടുത്തത് കർഷകർക്ക് ഏറെ ആശ്വാസമായി. കൃഷിവണ്ടി പര്യടനത്തിന്റെ സമാപന സമ്മേളനം 11.05.2022 ഉച്ചയ്ക്ക് 2.00 മണിക്ക് കിനാനൂർ കരിന്തളം കൃഷിഭവനിൽ വച്ച് ബഹു.കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ബേബി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്‌തു. ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ ശ്രീമതി.ലീന.എം.കെ, ശ്രീമതി.കാർത്തിക.വി.പി എന്നിവരാണ് കൃഷിവണ്ടിക്ക് ചുക്കാൻ പിടിച്ചത്.